Rain is predicted for the coming 5 days
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് 30 ശതമാനത്തില്‍ താഴെയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും കേരള തീരത്തുള്ള ന്യൂനമര്‍ദ പാത്തിയുമാണ് സംസ്ഥാനത്ത് അതി തീവ്രമഴക്ക് കാരണം